ന്യൂഡല്‍ഹി മലയാളമാധ്യമങ്ങളോട് കയര്‍ത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ക്ക് മൗനമെന്ന് കുറ്റപ്പെടുത്തിയാണ് ഗവര്‍ണര്‍ മലയാളം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചത്.മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോട് ഉള്ള വിമർശനങ്ങൾക്ക് നിങ്ങൾക്ക് മൗനം .ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി ഇല്ല.മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ല. മാധ്യമങ്ങള്‍ കാത്ത് നില്‍ക്കുമ്പോള്‍ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് താന്‍ ചെയ്തത്. നിങ്ങളുടെ അത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെങ്കില്‍,ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ല’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഗവർണ്ണർ നിരസിച്ച ഒക്ടോബർ രണ്ടിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ നിരസിച്ചിരുന്നു. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്.
ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയോടും ഗവർണർ വ്യക്തമാക്കി. ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെയും ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍, ഈ വാദത്തിന് രേഖയില്ല. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്. എന്നാല്‍, നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്.
സംഘ പരിവാർ വാട്സ് അപ് ഗ്രൂപ്പിൽ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നത്. ആര്‍എസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുത്തിൽ ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. 1986 മുതൽ ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറയുന്നു. ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളിൽ ആര്‍എസ്എസ് ഉണ്ടെന്നത് ഓർക്കണമെന്നും പിണറായി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.