Home-bannerKeralaNewsRECENT POSTSTop Stories
മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ട്; പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കോഴിക്കോട്: കൊച്ചി മരടിലെ ഫ്‌ളാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് പ്രശ്‌നത്തില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഏത് രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
കോഴിക്കോട് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഗവര്‍ണര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് തന്റെ ജോലിയെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News