തിരുവനന്തപുരം: സർക്കാരിനെതിരേ പടയൊരുക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാർത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് മുന്‍പ് വീഡിയോ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് രാജ്ഭവന്‍ നിര്‍മ്മിച്ച വീഡിയോ അല്ലെന്നും പിആര്‍ഡി, വിവിധ മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണെന്നും പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ അത് തടയാന്‍ ശ്രമിച്ച പോലീസിനെ ഒരു രാഷ്ട്രീയ നേതാവ് തടഞ്ഞു. ഇയാള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ വന്നപ്പോള്‍ സ്റ്റേജില്‍ എന്റെ കൂടെ ഇരുന്ന കെ.കെ രാഗേഷ് അവിടെ നിന്ന് പോലീസിന് മുന്നിലെത്തി അവരെ തടഞ്ഞു
ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍
കണ്ണൂരില്‍ നടന്നത് നേരിട്ട് കേസെടുക്കേണ്ട കുറ്റകൃത്യം
പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് തന്നെ സംരക്ഷിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍
ക്രിമിനല്‍ നിയമം ഉദ്ധരിച്ചശേഷമാണ് അദ്ദേഹം ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
ഐപിസി 124ാം വകുപ്പ് വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണറെ ആക്രമിക്കുന്നതും തടയുന്നതും ശിക്ഷാര്‍ഹമെന്ന് ഗവര്‍ണര്‍
കെ.കെ രാഗേഷ് പോലീസിനെ തടഞ്ഞെന്ന് ഗവര്‍ണര്‍
പ്രതിഷേധക്കാര്‍ മുന്‍കൂട്ടി തീരുമാനിച്ച് പ്ലക്കാര്‍ഡുകളുമായി എത്തി
തനിക്കെതിരെ നൂറ് പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കൊണ്ടുവന്നത്.
മുന്‍കൂട്ടി തീരുമാനിക്കാതെ പ്ലക്കാര്‍ഡുകള്‍ എത്തുന്നതെങ്ങനെയെന്ന് ഗവര്‍ണര്‍
പ്രതിഷേധക്കാരെത്തിയത് ജെഎന്‍യു, ജാമിയ എന്നിവിടങ്ങളില്‍ നിന്ന്
രാഷ്ട്രീയ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍
എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ഇ.പി ജയരാജന് പരിഹാസം.
കണ്‍വീനര്‍ യാത്രാ വിലക്ക് നേരിട്ടയാള്‍, ഭരണഘടനയെ വിമര്‍ശിക്കുന്ന മന്ത്രിയുണ്ടായിരുന്നു, പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന എംഎല്‍എ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തി സജി ചെറിയാനെയും കെ.ടി ജലീലിനേയും ഉന്നം വെച്ച് ഗവര്‍ണര്‍