ഓണപ്പരീക്ഷയിൽ ചോദ്യക്കടലാസ് ചോര്‍ച്ച തടയും മാര്‍ഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഓണപ്പരീക്ഷ നടത്തിപ്പിന് കര്‍ശനമാര്‍ഗരേഖയുമായി സര്‍ക്കാര്‍. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദേശം. പരീക്ഷ തുടങ്ങുംമുന്‍പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകര്‍, പരീക്ഷാചുമതലയുള്ള അധ്യാപകര്‍, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.

ചോദ്യക്കടലാസ് കൈകാര്യംചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവര്‍ത്തിക്കും. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റര്‍ സൂക്ഷിക്കാനും മുഴുവന്‍ സ്‌കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News