24.8 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം; നിയമനിർമാണത്തിന് നടപടി തുടങ്ങി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഇതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സെല്ലിനെ ചുമതലപ്പെടുത്തി. സ്വകാര്യ സർവകലാശാലകൾക്ക്‌ വഴിയൊരുക്കാൻ സി.പി.എം. രാഷ്ട്രീയതീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഈ വർഷംതന്നെ സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം.

ഫീസ്, സംവരണം തുടങ്ങിയവ വ്യവസ്ഥകൾ വ്യക്തമാക്കിയുള്ള ചട്ടങ്ങളും മാർഗരേഖകളുമൊക്കെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സെൽ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമ്പോൾ സാമൂഹികനീതി ഉറപ്പാക്കാനും നടപടിയുണ്ടാവും.

ഉന്നത വിദ്യാഭ്യാസ പരിഷ്കരത്തിനായുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശയനുസരിച്ചാണ് സ്വകാര്യ സർവകലാശാല അനുവദിക്കാനുള്ള തീരുമാനം. കല്പിത സർവകലാശാലാപദവിക്കായി ചില കോളേജുകൾ നേരത്തേ സർക്കാരിനെ സമർപ്പിച്ചിരുന്നു. ഇതു പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു.

സ്വകാര്യ സർവകലാശാലകളാണ് അനുയോജ്യമെന്നായിരുന്നു ശ്യാം ബി.മേനോൻ കമ്മിഷന്റെയും അഭിപ്രായം. കല്പിത സർവകലാശാല പൂർണമായും യു.ജി.സി. നിയന്ത്രണത്തിലായതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അതിനെ അനുകൂലിച്ചില്ല.

- Advertisement -

തുടർന്ന്, സംസ്ഥാനസർക്കാരിന് നിയന്ത്രണമില്ലാത്ത കല്പിത സർവകലാശാലകൾക്കുപകരം സ്വകാര്യ സർവകലാശാല അനുവദിക്കുന്നതാണ് ഉചിതമെന്ന് സി.പി.എം. സംസ്ഥാനനേതൃത്വവും നിലപാടെടുത്തു.

- Advertisement -

സ്വതന്ത്രസ്വഭാവമുള്ള കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ സ്ഥാപിക്കാനുള്ള മാർഗനിർദേശവും ഉന്നത വിദ്യാഭ്യാസപരിഷ്കരണ സെൽ തയ്യാറാക്കും. അഫിലിയേഷൻ സംവിധാനത്തിൽനിന്നുമാറി, അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ സ്വതന്ത്രസ്വഭാവത്തോടെ, സർവകലാശാലയുമായി ചേർന്നു പ്രവർത്തിക്കുന്നവയാണ് കോൺസ്റ്റിറ്റ്യുവന്റ് കോളേജ്. ആദ്യഘട്ടത്തിൽ 20 സർക്കാർ കോളേജുകളെ ഇങ്ങനെ ഉയർത്താനാണ് ശുപാർശ. ഇതിനായി നിലവിലെ സർവകലാശാലാനിയമങ്ങൾ ഭേദഗതിചെയ്യും.

ഉന്നതവിദ്യാഭ്യാസത്തിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് കേരളത്തിൽനിന്ന് വിദ്യാർഥികൾ പോകുന്നത് തടയാൻ പ്രമുഖ സ്വകാര്യസർവകലാശാലകൾക്ക് ഇവിടെ അവസരമൊരുക്കുകയാണ് ലക്ഷ്യം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകളുണ്ട്. രാജ്യത്താകെ 450 സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week