28.2 C
Kottayam
Friday, June 5, 2026

മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന്‌ സർക്കാർ വാദം; ഹർജിക്കാരിയെ അപഹസിച്ചത് ഹൃദയഭേദകമെന്ന് ഹൈക്കോടതി, പിൻവലിച്ച് സർക്കാർ

Must read

കൊച്ചി: മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ അഭിഭാഷകന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിയുടെ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. കോടതിയുടെ വിമർശനം രൂക്ഷമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സർക്കാർ പിൻവലിച്ചു. 

‘ക്രിസ്തുമസ് കാലത്തെ ആളുകളുടെ സന്തോഷത്തെ തല്ലിക്കെടുത്തരുത്. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാട് ഹൃദയഭേദകമാണ്. ഹർജിക്കാരിക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായം തരാം. ഈ പെൻഷൻ സ്റ്റാറ്റൂട്ടറിയല്ല എന്നാണ് സർക്കാ‍ർ പറയുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ഉത്തരവാദിത്വം തളളിക്കളയരുത്. കേന്ദ്രവും സംസ്ഥാനവും അങ്ങോട്ടും എങ്ങോട്ടും പഴി ചാരിയാൽ ഇവിടെ ആളുകൾക്കു ജീവിക്കണ്ടേ. ആളുകളുടെ ഡിഗ്നിറ്റിയെപ്പറ്റി സർക്കാർ ഓർക്കണം.

ഹർജിക്കാരിക്ക് കിട്ടാനുളള 4500 രൂപ കൊടുക്കാൻ പലരും തയാറായേക്കും, എന്നാൽ വ്യക്തിയെന്ന നിലയിൽ സമൂഹത്തിലെ അവരുടെ മാന്യതയും ഡിഗ്നിറ്റിയും കൂടി കോടതിക്ക് ഓർക്കേണ്ടതുണ്ട്.’- കോടതി പറഞ്ഞു. 

ആവശ്യമെങ്കിൽ അമിക്കസ് ക്യൂറിയെ വയ്ക്കും. സീനിയർ അഭിഭാഷകരെ അടക്കം ഉൾപ്പെടുത്തി ആവശ്യമെങ്കിൽ സാഹചര്യം പരിശോധിക്കും. ഇതുവഴി സർക്കാർ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഹർജിക്കാരിക്ക് താല്പര്യമെങ്കിൽ കോടതി വഴി സഹായിക്കാൻ തയ്യാറാണെന്ന് കോടതി പറഞ്ഞു.

- Advertisement -

ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് കോടതിയിൽ നടക്കുന്നത്. കോടതി അനാവശ്യമായ കാര്യങ്ങൾ പറയുന്നുവെന്ന് സർക്കാർ പറഞ്ഞു. താൻ എന്ത് തെറ്റാണ് പറഞ്ഞതെന്ന് പറയണമെന്ന് കോടതി പറഞ്ഞു. പറഞ്ഞാൽ താൻ ഈ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. ഒരു വയസായ സ്ത്രീയുടെ കൂടെ നിന്നതാണോ തെറ്റ്. താൻ പറഞ്ഞ തെറ്റ്.

- Advertisement -

ഈ ബാറിലെ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ കേസിൽ പിന്മാറാൻ തയ്യാറാണെന്നും ജസ്റ്റീസ് ദേവൻ പറഞ്ഞു. കോടതിയുടെ വിമർശനം ശക്തമായതോടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമർശം പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അതേസമയം, തനിക്ക് മാത്രമായി പെൻഷൻ വേണ്ടെന്നും, എല്ലാവർക്കും പെൻഷൻ നൽകണമെന്നുമുള്ള നിലപാടിലാണ് മറിയക്കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week