24.9 C
Kottayam
Friday, June 5, 2026

യഷിന്റെ സിനിമയ്ക്കായി മുറിച്ചുമാറ്റിയത് നൂറ് കണക്കിന് മരങ്ങൾ; നടപടിയുമായി കർണാടക വനംവകുപ്പ്

Must read

ബംഗളൂരു: യഷ് നായകനായ ചിത്രം ടോക്‌സിക്കിന്റെ ചിത്രീകരണത്തിനായി മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖാൻഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗളൂരു പീനിയയിൽ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയിലെ മരങ്ങളാണ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി മുറിച്ചുമാറ്റിയത്.

ഭൂമിയിൽ നിന്നും നൂറോളം മരങ്ങളാണ് സിനിമാ സംഘം മുറിച്ച് മാറ്റിയത്. ഇതിന് ശേഷം സ്ഥലത്ത് സെറ്റിട്ട് ചിത്രീകരണവും ആരംഭിച്ചു. എന്നാൽ ഇതറിഞ്ഞ വനംമന്ത്രി സ്ഥലത്ത് നടത്തിയ പരിശോധനയിൽ നൂറ് കണക്കിന് മരം മുറിച്ചുമാറ്റിയതായി വ്യക്തമായി.ഇതോടെയാണ് നടപടിയുമായി രംഗത്ത് എത്തിയത്. പ്രദേശത്ത് മരങ്ങൾ മുറിച്ചു മാറ്റുന്നതിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശം റിസർവ് വനഭൂമിയാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നതാണ്. ഇതേ തുടർന്നാണ് മരങ്ങൾ മുറിച്ചതിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്. പീനിയിൽ എച്ച്എംടിയുടേതായി 599 ഏക്കർ ഭൂമിയാണ് ഉള്ളത്. ഈ ഭൂമിയെ ചൊല്ലി സംസ്ഥാന സർക്കാരും എച്ച്എംടിയും തമ്മിലുള്ള തർക്കം തുടരുകയാണ്. ഇതിനിടെയാണ് സിനിമയ്ക്ക് വേണ്ടി മരം മുറിച്ചുമാറ്റിയിരിക്കുന്നത്. സംഭവത്തിന്റെ സാറ്റ്‌ലൈറ്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week