24.1 C
Kottayam
Sunday, June 7, 2026

കൂട്ടിക്കൽ ജയചന്ദ്രൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നെന്ന് സർക്കാർ സുപ്രീം കോടതിയിൽ

Must read

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. നടന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ നടന്റെ ഭാ​ഗത്തുനിന്ന് ശ്രമം നടക്കുന്നതായി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബി.വി. നാ​ഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിന് മുമ്പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് തങ്ങൾക്കുവേണ്ടി ഹാജരാകുമെന്നാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ ഇപ്പോഴത്തെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹർജി പരി​ഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ആവശ്യം സുപ്രീംകോടതി അം​ഗീകരിക്കുകയായിരുന്നു.

നേരത്തേ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നായിരുന്നു നിർദേശം. ഈ ഇടക്കാല ഉത്തരവ് ബുധനാഴ്ചവരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.

- Advertisement -

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു. നടനെതിരേ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞവർഷമായിരുന്നു കേസിനാസ്പദമായ സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week