യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കസ്റ്റഡിയിൽ

മൊബൈൽ ചാർജർ കേബിള്‍ ഉപയോ​ഗിച്ച് ക്രൂരമർദനം: പങ്കാളിയെ മർദിച്ചെന്ന പരാതിയിൽ യുവമോർച്ച നേതാവ് കസ്റ്റഡിയിൽ

കൊച്ചി: മരടില്‍ യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ അതിക്രൂരമര്‍ദനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.പുറംഭാഗത്തും തുടകളിലുമടക്കം, യുവതിയുടെ ദേഹമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ട്.മൊബൈൽ ചാർജർ ഉപയോ​ഗിച്ചായിരുന്നു മർദനം, മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലീസിനോട് ബന്ധുവിന്റെ വീട്ടിലാണ് ഉള്ളതെന്നും ഇപ്പോള്‍ വരാന്‍ സാധിക്കില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

ഇതിന് പിന്നാലെ യുവതി ഇന്ന് പോലീസ് സ്റ്റേഷനിലെത്തി മര്‍ദന വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയില്‍ മരട് പോലീസ് ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News