22.5 C
Kottayam
Wednesday, November 6, 2024
test1
test1

കേരളത്തിൽ ഇത്ര ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്: ഗോപിസുന്ദർ

Must read

കടുത്ത വിമര്‍ശനം ഉയരുമ്പോഴും പ്രണയം അത്രമേല്‍ സുന്ദരമാണെന്ന് ജീവിച്ചു കാണിക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. അഭയ ഹിരണ്‍മയിയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതര്‍ ഉപേക്ഷിച്ച് ഈ അടുത്താണ് ഗോപി സുന്ദറും അമൃതയും ഒന്നിച്ചത്. ഒന്നിച്ചുള്ള ഗാനങ്ങളും വീഡിയോയുമെല്ലാം പങ്കുവച്ച് സോഷ്യലിടത്ത് ഇരുവരും സജീവമാണ്. ഇപ്പോൾ കേരളത്തിൽ ഇത്ര ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത് ഗോപിസുന്ദർ പറയുന്ന വാക്കുകളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്.

അമൃതയും, ഗോപി സുന്ദറും ഒന്നിച്ചായിരുന്നു ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്, ഞങ്ങൾ ഒരുമിച്ച് ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഇതിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയപ്പോൾ അകെ കമന്റ് ചെയ്തത് എട്ട് പേർ മാത്രമാണ്, പിന്നാണ് ഞങ്ങൾ കിസ്സ് ചെയ്യുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രമോ പുറത്തിറക്കുന്നത്, അത് വലിയ രീതിയിൽ വൈറലാകുകയും ചെയ്തു, കേരത്തിൽ ഇത്ര ലൈംഗീക ദാരിദ്ര്യം ഉണ്ടെന്ന് ഞാൻ അപ്പോഴാണ് മനസിലാക്കുന്നത്. ഒരു സാരി വിൽക്കണമെങ്കിൽ തെങ്ങുമ്മേൽ സാരി ചുറ്റിയാൽ മതി, ഞങ്ങടെ ആ വീഡിയോ കണ്ടപ്പോൾ പലർക്കും എന്തോരം സന്തോഷം ഉണ്ടായെന്നോ.

ആ സന്തോഷം കപടമായി ആസ്വദിക്കുകയും വിമര്ശിക്കുകയും ചെയ്യുകയാണ് പലരും, എന്തായാലും എന്റെ ഉദ്ദേശം നടന്നു, അത് നല്ല രീതിയിൽ റീച്ച് ആകണം എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു അത് നടക്കുകയും ഉണ്ടായി. പ്രണയം പൊതു സമൂഹത്തിൽ വെളിപ്പെടുത്തുമ്പോൾ ഇത്ര വിമർശനം ഉണ്ടാകും എന്ന് അറിയാമെന്നും താരം പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബാഗങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായിക അമൃതയുടെ സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ വിവാഹമോചനവും ജീവിതവുമൊക്കെ ചർച്ചയാക്കി അനാവശ്യ വിലയിരുത്തലുകളും ചർച്ചകളും നടത്തുന്നവർക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആവശ്യമില്ലാതെ അഭിപ്രായങ്ങൾ പറയുന്നവരോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് ഗായിക. അഭിരാമി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

‘‌എന്റെയോ മറ്റുള്ളവരുടേയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിർദ്ദേവും ശരിയല്ല തെറ്റാണെന്നു തോന്നിയാൽ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കിൽ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകൾ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകൾ. കൂടെ പഠിക്കുന്ന ആൺകുട്ടിയുമായി വഴിയരികിൽ നിന്നാൽ ഒന്നെങ്കിൽ ചാട്ടവാറിന് അടി, അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ, അല്ലെങ്കിൽ കല്യാണം. കൂട്ടുകാരുമായി സംസാരിക്കാനൊന്നും വകുപ്പില്ല. ഇതെന്തൊരു ഗതിയാണ്. 

ഓരോ കാരണങ്ങളാൽ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവൻ ശരി, അവൻ ശരി എന്നു പറയാൻ ആര് നിങ്ങൾക്ക് അധികാരം തന്നു? മറ്റൊരാളുടെ സ്വകാര്യജീവിതം നന്നാക്കി എടുക്കാൻ സോഷ്യൽ മീഡിയ ടൂൾസുമായി ഇറങ്ങി അസഭ്യം പറയാനും അതിനു ചുക്കാൻ പിടിക്കാനും ആര് നിങ്ങൾക്ക് അധികാരം തന്നു? 

അത് ഓർക്കുക, ഇത് ഓർക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്, പ്രഹസനം, നിങ്ങളേക്കാൾ ഇത് നൂറുവട്ടം ഞങ്ങൾ ആലോചിക്കുന്നുണ്ട്. പക്ഷേ അവർക്കു മുതിർന്നവരായി തന്നെ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നൽകു. വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നു. അത് അവരുടെ ജീവിത സ്വാതന്ത്ര്യം. 

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവരുെട പേര് ഇവിടെ ഇടുന്നതെന്തിന്? പല പ്രശ്നങ്ങൾ കാരണമായിരിക്കും അവരും ഇവരുമൊക്കെ പിരിയുന്നത്. അതിൽ നന്മ പഠിപ്പിക്കാൻ ഇടയിൽ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികൾ മാറ്റുക. പിന്നെ നിരാശ കാണിച്ചു നടന്നാലെ വേദന നിങ്ങൾ കാണുകയുള്ളുവെങ്കിൽ ആ വേദന കണ്ടുകൊണ്ടുള്ള സിംപതി വേണ്ട.

ഈ പേരുകൾ ഉപയോഗിച്ച് ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നിങ്ങള്‍ ആരാണ്? നിങ്ങൾ എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടോ? എങ്ങനെ ജീവിക്കണമെന്നും നിർദേശങ്ങള്‍ നൽകാനും വിലയിരുത്താനും നിങ്ങളാരാണ്? നാട്ടിലെ കാരണവൻമാർ കഥയറിഞ്ഞ ശേഷം ഉപദേശിക്കുക. നമ്മളൊക്കെ ഈ കാലഘട്ടത്തിൽ കിടന്ന് ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നു തോന്നുന്നുണ്ടോ?

സ്വതന്ത്രമാവുക, ജീവിക്കുക. ആളുകൾ സന്തുഷ്ടരായിരിക്കുന്നതിൽ സന്തോഷിക്കൂ. ലോകത്തെയും അതിന്റെ മാറ്റങ്ങളെയും അംഗീകരിക്കാൻ തുറന്ന മനസ്സ് ഉണ്ടായിരിക്കട്ടെ നിങ്ങൾക്ക്. അവർ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, ഒരുമിച്ചു ജീവിക്കട്ടെ. അല്ലെങ്കിൽ എന്തും ചെയ്യട്ടെ. അവരുടെ വ്യക്തിപരമായ ജീവിതം അവർ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിങ്ങൾക്കെന്താണ് പ്രശ്നം? അവർ മുതിര്‍ന്നവരാണ്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദാഹരണങ്ങൾ നിരത്തുന്നതിനു പകരം മറ്റുള്ളവരെ ബഹുമാനിക്കാൻ ശ്രമിക്കുക. അവരുടെ കാര്യത്തിൽ നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ മാറി നിൽക്കുക. അതിനെയാണ് വിവേകം എന്നു പറയുന്നത്’, അഭിരാമി കുറിച്ചു. 

അഭിരാമിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ചർച്ചയായിക്കഴിഞ്ഞു. കമന്റുമായി എത്തിവരോടുള്ള പ്രതികരണവും ഗായിക രേഖപ്പെടുത്തിയിട്ടുണ്ട്. അമൃതയുടെയും ബാലയുടെയും ഗോപി സുന്ദറിന്റെയും കാര്യം ചർച്ചയാക്കിയവരോട് അമൃതയും ബാലയും വേർപിരിഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയാമോയെന്ന് അഭിരാമി തിരിച്ചു ചോദിക്കുന്നു. ഗായികയ്ക്കും കുടുംബത്തിനും പിന്തുണയറിയിച്ചു നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.