24.2 C
Kottayam
Sunday, June 7, 2026

‘നടിമാര്‍ എല്ലാവരുടെയും തെറി വിളികള്‍ കേള്‍ക്കുവാന്‍ തയ്യാറാവണ്ടവരാണ്’ വൈറലായി പോസ്റ്റ്‌

Must read

കൊച്ചി:നിരവധി ആരാധകരുള്ള താരമാണ് നിമിഷ സജയന്‍. ഇപ്പോഴിതാ താരം തന്റെ ബോള്‍ഡ് ലുക്കിലുള്ള ഒരി ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നടിക്കെതിരെ മോശം കമന്റിട്ടവരും നിരവധിയാണ്. ഇപ്പോഴിതാ ആന്‍സി വിഷ്ണു ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മലയാളികളില്‍ ചിലര്‍ക്ക് കണ്ട് വരുന്ന ഒരു പ്രത്യേക തരം അസുഖമുണ്ട്, നടിയോ, എഴുത്തുക്കാരിയോ, അങ്ങനെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയും ആയികൊള്ളട്ടെ, അവളുടെ വസ്ത്ര ധാരണത്തെയും, പ്രണയത്തെയും, സൗഹൃദത്തെയും വിചാരണ ചെയ്യുന്ന സ്വഭാവമെന്ന് പറഞ്ഞാണ് ആന്‍സിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

ഈ അടുത്ത് സോഷ്യല്‍ മീഡിയ സൈബര്‍ ആക്രമണങ്ങളില്‍ ഇരയായിട്ടുള്ള ഒരു അഭിനേത്രിയാണ് നിമിഷ സജയന്‍.
നിമിഷയുടെ നിറവും നിമിഷയുടെ ഭാഷയും വസ്ത്രധാരണവും സദാചാര മലയാളികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്ന് വേണം പറയാന്‍.
ഒരു അഭിനേത്രി ഒരു സിനിമയില്‍ ചെയ്യുന്ന കഥാപാത്രത്തെ വിമര്‍ശിക്കുവാനും വിചാരണ ചെയ്യുവാനും പ്രേക്ഷകര്‍ എന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്.

- Advertisement -


എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലെ വസ്ത്ര ധാരണ രീതി വിമര്‍ശിക്കുന്നതും, കേട്ടാല്‍ അറക്കുന്ന comments ഇട്ട് ലൈംഗിക ദാരിദ്ര്യം കാണിക്കുന്നതും അന്യന്റെ കിടപ്പറയിലേക്ക് കണ്ണാടി വെച്ച് നിര്‍വൃതി അടയുന്നതിന് തുല്യമാണ്…

- Advertisement -


സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഒരു തരം മെന്റല്‍ ട്രൗമ തന്നെയാണ്.നിമിഷ സജയന്‍
ചെയ്യുന്ന കഥാപാത്രം നല്ല വെടിപ്പായിട്ട് ചെയ്യും, കഥാപാത്രത്തെ വളെരെ നന്നായി communicate ചെയ്യും,
സിനിമ നടിമാര്‍ എല്ലാവരുടെയും തെറി വിളികള്‍ കേള്‍ക്കുവാന്‍ തയ്യാറാവണ്ടവരാണ് എന്നൊരു തോന്നല്‍ സമൂഹത്തിനുണ്ട്.

അത്‌പോലെ തന്നെ നിങ്ങളുടെ ലൈംഗിക ഫ്രസ്‌ട്രേഷന്‍ അവര്‍ക്ക് മേല്‍ കാണിക്കാം എന്നൊരു തോന്നലുമുണ്ട്.
സിനിമ മറ്റ് ഏതൊരു തൊഴിലും പോലെയുള്ള ജോലിയാണ്, അവര്‍ ചെയ്യുന്ന സിനിമ മോശമായാല്‍ അവരെ വിമര്‍ശിക്കാം അതിന് അപ്പുറം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് കയറി ചെല്ലാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കേണ്ടതുണ്ട്…..

- Advertisement -


അവരുടെ ശരീരം, അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം,അവര്‍ക്ക് ഇഷ്ട്ടമുള്ള ജീവിതം…
അന്യന്റെ ജീവിതത്തിലേക്ക് എത്തിനോക്കാതിരിക്കാനുള്ള വളര്‍ച്ചയെങ്കിലും നേടണം മനുഷ്യരെ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week