28.8 C
Kottayam
Thursday, June 4, 2026

പുതിയ കൂട്ടുകാരിയുമായുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍,കമന്റ്‌ബോക്‌സ് ഓഫ് ഓഫ്,ടാഗുമില്ല; സുന്ദരിയേത്തേടി സോഷ്യല്‍ മീഡിയ

Must read

കൊച്ചി:മലയാളികള്‍ എന്നും ഓർത്തുവെക്കപ്പെടുന്ന ഒരു പിടി ഗാനങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തില്‍ മാത്രമല്ല, തമിഴും തെലുങ്കും കന്നഡയും അടങ്ങുന്ന മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ഹിറ്റുകളുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഔസേപ്പച്ചന്റെ ശിഷ്യനായി ചലച്ചിത്രം സംഗീത സംവിധാന മേഖലയിലേക്ക് കടന്ന് വന്ന കലാകാരന്‍ കൂടിയാണ് അദ്ദേഹം.

1983 എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2015 ലെ മികച്ച സംഗീതജ്ഞനുള്ള ദേശീയ അവാർഡും ഗോപി സുന്ദർ കരസ്ഥമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ അഭിമാനകരമായ പല നേട്ടങ്ങളും സ്വന്തമാക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളില്‍ ഇടം പിടിക്കാറുണ്ട്.

gopi-sundhar-

നിരന്തരം സൈബർ ആക്രമണങ്ങളുടെ ഇരയാകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏത് തരത്തിലുള്ള ചിത്രം പങ്കുവെച്ചാലും അതിനെല്ലാം താഴെ പങ്കാളികളുമായി ബന്ധപ്പെടുത്തിയ അധിക്ഷേപങ്ങള്‍ ഒരു വിഭാഗം സ്ഥിരമായി അദ്ദേഹത്തിനെതിരെ നടത്തി വരുന്നു. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് തുടങ്ങിയവരുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ജീവിതവുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്.

ഈ ബന്ധങ്ങള്‍ പിരിഞ്ഞ ശേഷം ഗോപി സുന്ദർ ഏതെങ്കിലും പെണ്‍ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ അതിലെല്ലാം വളരെ മോശമായ രീതിയിലുള്ള കമന്റുകളായിരുന്നു നിറഞ്ഞു കൊണ്ടിരുന്നത്. അധിക്ഷേപവും സദാചാരണ ആക്രമണങ്ങളും പരിഹാസങ്ങളും അതിര് വിട്ടപ്പോള്‍ അതിനെതിരെ ഗോപി സുന്ദർ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

- Advertisement -

അടുത്തിടെ മയോനി ( പ്രിയ നായർ) എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിന് മാത്രമല്ല, ആ പെൺകുട്ടിക്കും രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സഹികെട്ടതുകൊണ്ടാകാം പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ കമന്റ് ബോക്സ് പൂട്ടിയിട്ടിരിക്കുകയാണ് ഗോപി സുന്ദർ.

- Advertisement -

മറ്റൊരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പുതുതായി പങ്കുവെച്ചിരിക്കുന്നത്. ഗ്രീനി ഡേ എന്ന ക്യാപ്‌ഷനോടെ ആദ്യം സ്റ്റോറിയയാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ഗോപി സുന്ദർ ഷെയർ ചെയ്തത്. പിന്നീട് പോസ്റ്റായി മറ്റൊരു ചിത്രവും പങ്കുവെച്ചു. ആളെ ടാഗ് ചെയ്യാതെ ആയിരുന്നു ആദ്യം ചിത്രം പങ്കുവെച്ചതെങ്കിലും പിന്നീട് ആളെ ടാഗ് ചെയ്യുകയും ചെയ്തു. തങ്കപ്പന്‍ ലവ് എന്ന അടിക്കുറിപ്പും താരം നല്‍കിയിരിക്കുന്നു. ഇരുവരുടേയും കൂടെ വളർത്തുനായയുമുണ്ട് ചിത്രത്തില്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week