27.4 C
Kottayam
Thursday, June 4, 2026

പുതുച്ചേരിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ മകനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, 4 പേർ അറസ്റ്റിൽ

Must read

പുതുച്ചേരി: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ പുതുച്ചേരിയിൽ ഗുണ്ടാസംഘ തലവന്റെ മകൻ ഉൾപ്പെടെ 3 യുവാക്കളെ എതിർ സംഘത്തിൽപ്പെട്ടവർ വെട്ടിക്കൊന്നു.  സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2008ൽ കൊലചെയ്യപ്പെട്ട കുപ്രസിദ്ധ ഗുണ്ട ദേശ്സ്ഥാന്റെ മകൻ അടക്കം മൂന്ന് പേരെയാണ് ബുധനാഴ്ച രാവിലെ ഗുരുതര പരിക്കോടെ റെയിൻബോ നഗറിലെ ഒഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. മുതിയാൽപേട്ട് പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കഴുത്തും അടക്കം ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു യുവാക്കളെ കണ്ടെത്തിയത്. 

25കാരനായ ഡി റിഷിദ്, തിഡിർ നഗർ സ്വദേശിയായ 25കാരൻ എസ് പനീർ ദേവ, ജെജെ നഗർ സ്വദേശിയായ 24കാരൻ ആദി എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവി അടക്കമുള്ള  ദൃശ്യങ്ങളുടെ  അടിസ്ഥാനത്തിലാണ് നാല് പേർ അറസ്റ്റിലായിട്ടുള്ളത്.

- Advertisement -

കൊല്ലപ്പെട്ട യുവാക്കളിൽ റിഷിദിന്റെ പിതാവ് പുതുച്ചേരിയെ വിറപ്പിച്ച ഗുണ്ടാ നേതാവായിരുന്നു.  ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായിരുന്നു മൂന്നുപേരുടെ കൊലപാതകത്തിലും കലാശിച്ചത്.

- Advertisement -

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാളെ പൊലീസിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അന്വേണഷത്തിന് നേതൃത്വം നല്‍കുന്നത്.   അന്വേഷണത്തിൽ ടിവി നഗറിലെ ഗുണ്ടയായ സത്യയുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

- Advertisement -

2008ൽ എതിർ സംഘത്തിന്റെ ആക്രമണത്തിൽ ദേശ്സ്ഥാൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരമുള്ള ആക്രമണങ്ങളും തുടർക്കഥയായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നു പൊലീസ് വിശദമാക്കുന്നത്. മരിച്ച 3 യുവാക്കളും പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week