CrimeKeralaNews

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ്‌പോലീസ് സ്‌റ്റേഷന്റെ മുന്നിലിട്ടു,ഗുണ്ടാ നേതാവ് അറസ്റ്റില്‍

കോട്ടയം: നഗരമധ്യത്തില്‍ അരുംകൊല. വിമരലഗിരി സ്വദേശിയെ തല്ലിക്കൊന്നിട്ടത് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നില്‍.നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി..ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.വിമലഗിരി സ്വദേശി ഷാരോണ്‍ ബാബു(19)വിനെയാണ് ഗുണ്ടാസംഘം അടിച്ചും ചവിട്ടിയും വകവരുത്തിയത്. പ്രതി പി.ഡബ്ല്.യു റസ്റ്റ് ഹൗസിന് അടുത്ത് താമസിയ്ക്കുന്ന ജോമോന്‍ കെ.ജോസിനെ(കെ.ഡി.ജോമോന്‍-40) പോലീസ്‌ കസ്റ്റഡിയിലെടുത്തു.ഷാരോണ്‍ ബാബുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

.ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം.നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ ജോമോന്‍ അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു.ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി.ഇതിനിടെയാണ് ജോമോനും സംഘവും ഷാരോണിനെ ആക്രമിച്ചുകൊന്നത്.

ഷാരോണിനെ അടിച്ച് അവശനിലയിലാക്കിയ ശേഷം ഇയാളെ ഈസ്റ്റ് പോലീസ സ്‌റ്റേഷനുമുന്നിലെത്തിച്ച് ഷാരോണിനെ കൊലപ്പെടുത്തിയെന്ന് വീരവാദം മുഴക്കി ജോമോന്‍ പോലീസ് സ്‌റ്റേഷനു മുന്നിലെത്തി. തുടര്‍ന്ന് ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് ഷാരോണെ ആശുപത്രിയിലെത്തിച്ചു.എന്നാല്‍ മരണം സംഭവിയ്ക്കുകയായിരുന്നു.ജോമോന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

2021 നവംബര്‍ 19 നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് മേധാവി ജില്ലയില്‍ നിന്നു പുറത്താക്കിയത്.കാപ്പ നിരോധനം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും.എന്നാല്‍ ഈ വിലക്ക് നലനില്‍ക്കുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button