CrimeKeralaNews

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം, ഗൃഹനാഥനെ വീടുകയറി വെട്ടി

തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിന്‍കരയില്‍ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു.

ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. തലയ്‌ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രഞ്ജിത്ത്, അഭിഷേക് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ ആണ് സുനില്‍. ഇന്നലെ വൈകീട്ട് സുനില്‍, ഇയാളുടെ സുഹൃത്ത് സുധീഷ് എന്നിവരെ അഭിഷേകും രഞ്ജിത്തും ചേര്‍ത്ത് ആക്രമിച്ചിരുന്നു. ഇത് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഇതിന്റെ പക തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇരുവരും സുനിലിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

പതിനൊന്ന് മണിയോടെ വീട്ടില്‍ എത്തിയ സംഘം അകത്തേക്ക് അതിക്രമിച്ച്‌ കടന്ന് സുനിലിനെ വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ കടന്നു കളഞ്ഞു. വീട്ടുകാരാണ് സുനിലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button