27.6 C
Kottayam
Thursday, June 4, 2026

ഡിസംബറിൽ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ; ചിത്രങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകും: കാരണം ഇതാണ്

Must read

വാഷിങ്ടൻ: വർഷങ്ങളായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ നടപടിയുമായി ഗൂഗിൾ. രണ്ടു വർഷത്തിലേറെയായി നിഷ്‌ക്രിയമായി തുടരുന്ന പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വർഷം ഡിസംബറിനുള്ളിൽ ഡീആക്ടിവേറ്റ് ചെയ്യുന്നത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത് ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങൾ അടക്കം ഉപയോക്താവിനു നഷ്ടമാകും.

ഗൂഗിളിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തെ തുടർന്നാണ് നടപടി. അപകടസാധ്യതകൾ കുറയ്ക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി ഗൂഗിൾ പ്രോഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിഷ്‌ലി കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ഗൂഗിൾ ഉൽപന്നങ്ങളിലും ഗൂഗിൾ അക്കൗണ്ടുകൾക്കുള്ള നിഷ്‌ക്രിയത്വ നയം 2 വർഷമാക്കി. രണ്ടു വർഷത്തിലേറെ നിഷ്ക്രിയമായി കിടക്കുന്ന എല്ലാ അക്കൗണ്ടുകളും ഡീആക്ടിവേറ്റ് ചെയ്യാനാണ് തീരുമാനം.

ഇത്തരം ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സ്പാം മെസേജുകൾ, ഐഡന്റിറ്റി തെഫ്റ്റ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചേക്കാമെന്നാണ് കണ്ടെത്തൽ.

- Advertisement -

രണ്ടു വർഷമായി ജിമെയിൽ അക്കൗണ്ട് തുറക്കാത്ത സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമേ നയം ബാധകമാകൂ. സ്‌കൂളുകൾ അല്ലെങ്കിൽ ബിസിനസ്സ് സ്ഥാപനങ്ങൾക്കുള്ള അക്കൗണ്ടുകളെ ഇതു ബാധിക്കില്ല.

- Advertisement -

ഗൂഗിൾ അക്കൗണ്ട് സജീവമായി നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം രണ്ടു വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ഗുഗിൾ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളിലേക്കോ നിങ്ങൾ അടുത്തിടെ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സജീവമായി കണക്കാക്കും. അങ്ങനെയുള്ള അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week