24.2 C
Kottayam
Saturday, June 6, 2026

ഗൂഗിൾ പിരിച്ചുവിടൽ തുടങ്ങി,യു.എസിൽ ആദ്യഘട്ട പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു

Must read

വാഷിംഗ്ടൺ:അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ.  ഇന്ത്യയിലെ നിർദ്ദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഗൂഗിൾ ഇന്ത്യയുടെ പ്രധാന ഓഫീസുകൾ. ഗൂഗിൾ ഇന്ത്യ സ്റ്റാഫ് അംഗമായ രജനീഷ് കുമാർ ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിൽ പറയുന്നത്  ഗൂഗിൾ ഇന്ത്യയിലെ സമീപകാല പിരിച്ചുവിടലുകൾ

ഉയർന്ന വൈദഗ്ധ്യവും കഴിവുറ്റവരുമായ ചില സഹപ്രവർത്തകരെ ബാധിച്ചുവെന്നാണ്. ഗൂഗിൾ ഇന്ത്യയിലെ ഒരു അക്കൗണ്ട് മാനേജറായ കമാൽ ഡേവും തന്റെ പിരിച്ചുവിടലിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം,  ഉല്പന്ന മേഖലകളിലും പ്രവർത്തനങ്ങളിലും കമ്പനി കർശനമായ അവലോകനം നടത്തിയിട്ടുണ്ടെന്നാണ് പിച്ചൈ പറയുന്നത്.

പിരിച്ചുവിടലിന് പിന്നാലെ നിയമന നടപടികളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ രംഗത്ത് വന്നത് വാർത്തയായിരുന്നു.  കഴിഞ്ഞ മാസമാണ് പിച്ചൈ പിരിച്ചുവിടൽ  പ്രഖ്യാപിച്ചത്. ഗൂഗിളിലെ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം പിച്ചൈ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ഏകദേശം 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന്. എന്നാൽ ഗൂഗിൾ ഇതിനകം തന്നെ പിരിച്ചുവിടലുകൾ അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

- Advertisement -

ഗ്രേപ്‌വിൻ – കോർപ്പറേറ്റ് ചാറ്റ് ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾ, ഗൂഗിൾ ഉടൻ തന്നെ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിക്കുമെന്ന സൂചനകൾ പങ്കിട്ടിട്ടുണ്ട്.  കമ്പനി ഇതുവരെ ഔദ്യോഗികമായി ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. മാനേജർ, സ്റ്റാർട്ടപ്പ് സക്സസ് ടീം, എംപ്ലോയി റിലേഷൻസ് പാർട്ണർ, സ്റ്റാർട്ടപ്പ് സക്സസ് മാനേജർ, ഗൂഗിൾ ക്ലൗഡ്, വെണ്ടർ സൊല്യൂഷൻസ് കൺസൾട്ടന്റ്, ഗൂഗിൾ ക്ലൗഡ്, പ്രൊഡക്റ്റ് മാനേജർ, ഡാറ്റാബേസ് ഇൻസൈറ്റുകൾ എന്നിവയിലാണ് ഗൂഗിൾ ഇന്ത്യ ആളെ തിരയുന്നത്.

- Advertisement -

 ഹൈദരാബാദ്, ബെംഗളൂരു, ഗുരുഗ്രാം എന്നിവയുൾപ്പെടെയുള്ള ഗൂഗിൾ ഓഫീസുകളിലേക്കാണ് ആളെ തിരയുന്നത്. ഗൂഗിളിന് പുറമെ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് സാങ്കേതിക ഭീമൻമാരും ആഗോളതലത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. കൂട്ട പിരിച്ചുവിടൽ കേസുകൾ ഇല്ലാത്ത ഒരേയൊരു സാങ്കേതിക സ്ഥാപനമാണ് നിലവിൽ ആപ്പിൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week