25.9 C
Kottayam
Friday, April 26, 2024

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടി, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിൾ അവസാനിപ്പിയ്ക്കുന്നു

Must read

ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്‌ തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍ മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയതിനാലും കണക്ടിവിറ്റി മെച്ചപ്പെട്ടതിനാലും ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു

അഞ്ച് വർഷങ്ങൾക്ക് മുൻപാണ് സൗജന്യ സേവനങ്ങൾ ആരംഭിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറിയിരിക്കുന്നു. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്കും മാറിയിട്ടുണ്ട്.

പ്രത്യേകിച്ച്‌ ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്.

ഗ്രാമീണമേഖലയിലും മറ്റും പ്രാദേശിക ഭരണകൂടങ്ങളടക്കം സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും, ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week