CrimeKeralaNews

ഗൂഡല്ലൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് പേർ  അറസ്റ്റിൽ

ഗൂഡലൂ‍ര്‍: കേരള – തമിഴ്നാട് അതിർത്തിക്കടുത്തുള്ള ഗൂഡല്ലൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരൻ ഉൾപ്പെടെ രണ്ട് പേരെ പോലീസ്  അറസ്റ്റു ചെയ്തു. മദ്യ ലഹരിയിൽ ആണിവർ ബലാത്സംഗം ചെയ്തതെന്ന് പോലീസ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അൻപതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക നില തകരാറിലായിരുന്ന ഇവർ മൂന്ന് വർഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. റേഷൻ കടയുടെ ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ തലയിലും ദേഹത്തും മുറിവുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിൽ ബലാത്സംഗത്തിന് ഇരയായതായും മനസ്സിലായി. തുടർന്ന് പ്രതികളെ കണ്ടെത്താൻ തേനി എസ് പി പ്രത്യകം സംഘത്തെ നിയോഗിച്ചു. 

 പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഡോഗ് സ്വാഡിനെ ഉപയോഗിച്ചും പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.  ഗൂഢല്ലൂർ സ്വദേശിയും, കെട്ടിട നിർമാണ തൊഴിലാളികളുമായ അരവിന്ദ് കുമാർ  സഹായി 17കാരൻ എന്നിവരാണ് അറസ്റ്റിലായത്.  സംഭവ ദിവസം മദ്യപിച്ച് സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചപ്പോൾ കമ്പുകൊണ്ടു തലക്കടിച്ച് വീഴ്ത്തി.  ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button