കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
#WATCH | West Bengal: Two goods trains collided at Onda railway station in Bankura. Rail operation on Kharagpur–Bankura–Adra line has been halted. More details awaited. pic.twitter.com/T4sL5rn7Rp
— ANI (@ANI) June 25, 2023
ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ പാളംതെറ്റിയുണ്ടായ അപകടത്തിൽ മുന്നൂറിന് അടുത്ത് ആളുകൾ മരിച്ച സംഭവം നടന്ന് ആഴ്ചകൾക്ക് പിന്നാലെയാണ് സിഗ്നലിൽ തെറ്റി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചായിരുന്നു അന്ന് അപകടം സംഭവിച്ചത്. 292 പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയും 1100 ലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിഗ്നലിൽ തകരാറാണ് അന്നത്തെ അപകടത്തിനും കാരണമായതെന്നായിരുന്നു വിലയിരുത്തൽ.