ഗോൾഡൻ ​ഗ്ലോബ്:പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ഓപ്പൺഹെയ്മർ’ കിലിയൻ മർഫി മികച്ച നടൻ

കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി.

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ ആണ് മികച്ച ചിത്രം. ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. ‘കില്ലേർസ് ഓഫ് ദി മൂൺ’ എന്ന ചിത്രത്തിലൂടെ ലിലി ​ഗ്ലാഡ്സറ്റൺ മികച്ച നടിയായി.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി. ‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി ‘പുവർ തിങ്സി’ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News