28.8 C
Kottayam
Thursday, June 4, 2026

‘സ്റ്റാർ വാർസ്’ സ്വർണ്ണ ബിക്കിനിക്ക് ലേലം, ലഭിച്ചത് ഒരു കോടി നാല്പത്തിയാറ് ലക്ഷം രൂപ

Must read

ന്യൂയോർക്ക്: കുട്ടികളുടെയും കൌമാരക്കാരുടെയും ഇഷ്ട സിനിമകളില്‍ ഒന്നായ സ്റ്റാര്‍ വാര്‍സ് സീരീസിലെ 1983-ൽ പുറത്തിറങ്ങിയ റിട്ടേൺ ഓഫ് ദി ജെഡി എന്ന സിനിമയിലെ രാജകുമാരി ലിയയുടെ ഐക്കണിക് വസ്ത്രമായ സ്വർണ്ണ ബിക്കിനി യുഎസിലെ ഒരു ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ചത് 1,75,000 ഡോളര്‍ (1,46,50,825 രൂപ). കാരി ഫിഷർ എന്ന പ്രശസ്ത ഹോളിവുഡ് നടിയാണ്  രാജകുമാരി ലിയയുടെ വേഷം ചെയ്തത്. സിനിമയില്‍ ലിയ രാജകുമാരിയെ ജബ്ബാ ദ ഹട്ടിന്‍റെ സിംഹാസനത്തിൽ ചങ്ങലയിട്ടപ്പോൾ കഥാപാത്രം ഈ സ്വർണ്ണ ബിക്കിനിയായിരുന്നു ധരിച്ചിരുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച യുഎസിലെ ഹെറിറ്റേജ് ലേലത്തിലാണ് ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വസ്ത്രങ്ങളിലൊന്ന് ഇത്രയും വലിയ തുകയ്ക്ക് ലേലം കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍  പറയുന്നു. ഒരു ബിക്കിനി ബ്രേസിയർ, ബിക്കിനി പ്ലേറ്റുകൾ, ഹിപ് വളയങ്ങൾ, ഒരു ആംലെറ്റ്, ഒരു ബ്രേസ്ലെറ്റ് എന്നിവ ഉൾപ്പെടുന്ന ലേലമാണ് നടന്നത്.  സ്റ്റാർ വാർസ് സ്രഷ്ടാവായ ജോർജ്ജ് ലൂക്കാസ് സ്ഥാപിച്ച വിഷ്വൽ ഇഫക്‌റ്റ് കമ്പനിയായ ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കിന്‍റെ മുഖ്യ ശിൽപിയായ അന്തരിച്ച റിച്ചാർഡ് മില്ലറാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്‌തതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യ സ്റ്റാർ വാർസ് ചിത്രമായ എ ന്യൂ ഹോപ്പിൽ നിന്നുള്ള ഒരു മിനിയേച്ചർ വൈ-വിംഗ് സ്റ്റാർഫൈറ്റർ 1.55 മില്യൺ യുഎസ് ഡോളറിനാണ് (12,97,64,450 രൂപ) ലേലത്തില്‍ പോയത്. സിനിമയില്‍ ഡെത്ത് സ്റ്റാറിന്‍റെ നാശത്തിൽ പങ്കുവഹിച്ച ഈ മിനിയേച്ചർ, സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച രണ്ടെണ്ണത്തിന് ഒന്നാണ്.  ഇത് രൂപകൽപ്പന ചെയ്തത് യുഎസ് ആർട്ടിസ്റ്റ് കോളിൻ കാന്‍റ്‍വെൽ ആണ്. ‘നല്ലവരും’ ‘ചീത്തയും” തമ്മിൽ എളുപ്പത്തിൽ വേർതിരിച്ചറിയാൻ പ്രേക്ഷകരെ സഹായിക്കുന്നതിന് ചിത്രത്തിന്‍റെ വിമാനത്തിന് വ്യത്യസ്ത രൂപങ്ങൾ ഉണ്ടായിരിക്കണമെന്ന് ലൂക്കാസ് നിർദ്ദേശിച്ചിരുന്നു.

ഹോളിവുഡ് ലേലത്തിലെ മറ്റ് ശ്രദ്ധേയമായ ഇനങ്ങളിൽ സ്റ്റാർ ട്രെക്ക് IV: ദി വോയേജ് ഹോം ബൈ ബോബ് പീക്കിൽ നിന്നുള്ള ഒരു സിനിമാ പോസ്റ്ററും ഉൾപ്പെടുന്നു, അത് 1,06,250 ഡോളറിന് (88,95,993 രൂപ) വിറ്റുപോയി. മാര്‍വെൽസ് തോർ; ദി ഡാർക്ക് വേൾഡില്‍ നിന്നുള്ള ഒരു തോർ ചുറ്റിക, 81,250 ഡോളറിന് (68,02,737 രൂപ) വിറ്റു.  40,000 ഡോളറിന് (33,49,040 രൂപ) ഒരു മണ്ഡലോറിയൻ ഹെൽമെറ്റും ലേലത്തില്‍ പോയി.  

- Advertisement -

ഹാരി പോട്ടർ ആന്‍റ് ദി പ്രിസണർ ഓഫ് അസ്‌കബാനിൽ ഡാനിയൽ റാഡ്ക്ലിഫ് ഉപയോഗിച്ച വടി 52,000 ഡോളറിനും (43,53,700 രൂപ) ഹോം എലോൺ എന്ന ആദ്യ സിനിമയിൽ മക്കൗലി കുൽക്കിൻ ധരിച്ചിരുന്ന ഒരു വസ്ത്രം 47,500 ഡോളറിനും (39,76,842 രൂപ) ലേലം കൊണ്ടു. രാജകുമാരി ലിയയുടെ സ്വർണ്ണ ബിക്കിനി സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വസ്ത്രങ്ങളിലൊന്നായി മാറി. എന്നാല്‍, ഈ സ്വര്‍ണ ബിക്കിനിയെ കുറിച്ച് ഫിഷർ അക്കാലത്ത് പരാതി പറഞ്ഞിരുന്നു. ഇത് ധരിക്കുന്നത് അത്രയ്ക്ക് സുഖപ്രദമായിരുന്നില്ലെന്നത് തന്നെ കാരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week