കൊച്ചി:എന്ന് കേട്ടു യൂറോപ്യൻ ഫുട്ബോളിലെ യും മറ്റും മികച്ച വിജയിക്കു നൽകുന്ന ട്രോഫിയാണെന്ന് തെറ്റിദ്ധരിക്കേണ്ട …..കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസാണ് സുവർണ പാദുകം പിടികൂടിയത്.
49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണം
പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്താണ് സുവർണ പാദുകം തീർത്തത്.കൊല്ലം സ്വദേശിയായ കുമാറാണ് സ്വർണക്കടത്തിന് ഈ രീതി അവലംബിച്ചത്.
,
മാലിയിൽ നിന്നും എത്തിയ കുമാറിന്റെ ഇരു ചെരിപ്പുകളിലും കൂടിയാണ് അതിവിദഗ്ധമായ രീതിയിൽ സ്വർണമിശ്രിതം ചേർത്തു പിടിപ്പിച്ചത്.
ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ചെരുപ്പ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു
ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കാല്പാദങ്ങളിൽ കെട്ടിവച്ച് കൊണ്ടുവന്നത് പിടികൂടിയിരുന്നു. അതുപോലെ
സ്വർണം ലായനിയാക്കി മാറ്റി തോർത്തിൽ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.
പാൻറ്‌സിന്റെ സിബ്ബിനോട് ചേർത്ത് ഘടിപ്പിച്ചും സ്വർണക്കടത്ത്.കസ്റ്റംസുകാരുടെ കണ്ണ് വെട്ടിക്കാനാണ് പരീക്ഷണാർത്ഥം 47 ഗ്രാം സ്വർണവുമായി യാത്രക്കാരനെത്തിയത്. ഇത് പിടിക്കപ്പെട്ടില്ലെങ്കിൽ ഇത്തരത്തിൽ വലിയ തോതിൽ സ്വർണക്കടത്തിനാണ് ലക്ഷ്യമിട്ടത്.
ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ്പാൻറിന്റെ സിബ്ബിനോട് ചേർത്താണ് സ്വർണവും അതിവിദഗ്ധമായി ചേർത്തു പിടിപ്പിച്ചത്
. വളരെ സൂഷ്മമായി പരിശോധിച്ചതു കൊണ്ടു മാത്രമാണ് കസ്റ്റംസിന് ഇത് തിരിച്ചറിയുവാൻ കഴിഞ്ഞത്.