ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്ന് സൂചന. വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് വിവരം.
നയതന്ത്ര വഴിയിലൂടെയാണ് സ്വര്‍ണക്കടത്ത് നടന്നിരിക്കുന്നത് എന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ കേസ് ഏറ്റെടുക്കാന്‍ സാധ്യത. കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും.
എന്‍ഐഎ, റോ, സിബിഐ ഇവയില്‍ ഏതെങ്കിലുമായിരിക്കും അന്വേഷണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് യുഎഇ സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News