കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് 120 രൂപ വര്‍ദ്ധിച്ച് ഒരു പവന് സ്വര്‍ണത്തിന് 36,440 രൂപയാണ് വില. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 36,320 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു.
ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില.
ജനുവരി തുടക്കം മുതല്‍ തന്നെ കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു സ്വര്‍ണ വില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു.
യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. താല്‍ക്കാലികമായി വില ഇടിഞ്ഞാലും വില ഉയര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ മൂന്നിന് ഒരു പവന് സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.