Gold Rate Today:സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മേലോട്ട്. ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,435 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് വില 43,480 രൂപയിലുമെത്തി. ശനിയാഴ്ച ഒരു പവന് 120 രൂപ കൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വാരം പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണത്തിന് ആഗോള വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1,921 ഡോളറില്‍ നിന്ന് 1,925 ഡോളര്‍ നിരക്കിലേക്ക് തിരിച്ചെത്തുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ സ്വര്‍ണ വിലയും മുകളിലേക്ക് നീങ്ങിയത്. 1910 ഡോളറിലായിരുന്നു അതിനു മുമ്പ് ഔണ്‍സ് വില നിന്നിരുന്നത്.

ആഭരണവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ ഉയര്‍ച്ചയുണ്ടായി. ഗ്രാമിന് ഇന്ന് 5 രൂപ ഉയര്‍ന്ന് 4,508 രൂപയായി. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4,503 രൂപയിലാണ് വ്യാപാരം നടന്നത്.കേരളത്തില്‍ ഇന്നും വെള്ളിവില മാറിയില്ല. ഗ്രാമിന് 76 രൂപയും ഹോള്‍മാര്‍ക്ക് വെള്ളി 103 രൂപയിലുമാണ് വില്‍പ്പന തുടരുന്നത്.

ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂൺ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ


ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,000 രൂപ
ജൂൺ 21 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ

ജൂൺ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ

ജൂൺ 23 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,280 രൂപ

ജൂൺ 24 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 43,400 രൂപ

ജൂൺ 26 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,480 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News