26 C
Kottayam
Saturday, June 6, 2026

സ്വർണ വില മൂന്നാം ദിവസവും ഇടിഞ്ഞു: ഇന്ന് വാങ്ങിയാല്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്; ഒരു പവൻ സ്വർണത്തിന് വിലയിങ്ങനെ

Must read

കൊച്ചി: മാസത്തിന്റെ അവസാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സെപ്തംബർ മാസത്തിന്റെ തുടർച്ചയായി ഒക്ടോബറില്‍ വലിയ വർധനവാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തി. പലതവണ വില പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും ഇന്നലെയുമായി നേരിയ ആശ്വാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ 22 കാരറ്റിന് പവന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 56200 രൂപയായി ഇടിഞ്ഞു. 56240 രൂപ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 5 ന് രൂപ കുറഞ്ഞ് 7025 രൂപ എന്നത്താണ് നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് – 7030.

24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റിലും പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍, ഗ്രാം വില യഥാക്രമം 61312, 7664 രൂപ എന്നിങ്ങനെയായി. അതോടൊപ്പം തന്നെ 18 കാരറ്റിന് പവന് 32 രൂപയും, ഗ്രാമിനും 4 രൂപയും കുറഞ്ഞ് 45984, 5748 എന്നിങ്ങനെയായി.

ഈ മാസം ആദ്യം 240 രൂപയുടെ കുറവോടെ പവന് 56400 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ പിറ്റേ ദിവസം 400 ഉയർന്ന് വില 56800 ലേക്കും പിറ്റേ ദിവസം 80 രൂപ വർധിച്ച് 56880 ലേക്കും എത്തി. അന്നുവരേയുള്ളതില്‍ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

- Advertisement -

ഒക്ടോബർ അഞ്ചിന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയർന്ന വിലയാണ് സ്വർണത്തില്‍ രേഖപ്പെടുത്തിയത്. 80 രൂപയുടെ വർധനവിനെ തുടർന്ന് വില 56960 ലേക്ക് എത്തി. അടുത്ത രണ്ട് ദിവസങ്ങളിലും ഈ വില തുടർന്നു. എന്നാല്‍ ആശ്വാസകരമെന്നോണം തുടർന്നുള്ള ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.

- Advertisement -

ഒക്ടോബർ ഏഴിന് 160 രൂപയും 9 ന് 560 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ഇന്ന് 40 രൂപ കൂടി കുറഞ്ഞതോടെ വില 56200 ലേക്ക് എത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില്‍പ്പന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

Popular this week