തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവോടു കൂടി സ്വർണവില 54000 കടന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്.
ഇന്ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,620 രൂപയായി.വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 99 രൂപയാണ്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ