തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഇന്നലെ 15 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില – 38,280 രൂപ
ജൂലൈ 01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,200 രൂപ
ജൂലൈ 03- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില – 38,200 രൂപ
ജൂലൈ 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38,400 രൂപ
ജൂലൈ 05- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38,480 രൂപ
ജൂലൈ 06- ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ജൂലൈ 07- ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില – 37,480 രൂപ
ജൂലൈ 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,480 രൂപ
ജൂലൈ 09- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 10- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,560 രൂപ
ജൂലൈ 12- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37440 രൂപ
ജൂലൈ 13- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37360 രൂപ
ജൂലൈ 14- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില – 37520 രൂപ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ താഴുകയാണ്. സ്വര്‍ണവിലയിലുണ്ടാകുന്ന ഇടിവിന്റെ ട്രെന്‍ഡ് ഇപ്പോഴും തുടരുന്നു. ഇന്ന് 1710 ഡോളറിലാണ് സ്വര്‍ണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇതാണ് സ്ഥിതി എങ്കിലും കേരളത്തിലോ ഇന്ത്യയിലോ സ്വര്‍ണത്തിന് വില കുറയുന്നില്ല. കാരണം എന്താണെന്നോ, രൂപയുടെ മൂല്യം കുത്തനെ കുറയുന്നത് തന്നെ.
സ്വര്‍ണ വില ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞെങ്കിലും കൂടിയും കുറഞ്ഞും സ്വര്‍ണവില ചാഞ്ചാടുകയാണ്. രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിലാണ് ഇന്ന്. 79.99 ലാണ് യുഎസ് ഡോളറിനെതിരെ ഇന്ന് രൂപയുടെ വിനിമയം നടക്കുന്നത്. ഒരു കിലോ സ്വര്‍ണ കട്ടിയുടെ ബാങ്ക് നിരക്ക് 52 ലക്ഷത്തിനു മുകളിലാണ്. ഇന്ത്യന്‍ രൂപ നാള്‍ക്കുനാള്‍ തളരുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണ വിലയില്‍ ഉള്ള കുറവ് ഇവിടെ പ്രതിഫലിക്കാതിരിക്കാന്‍ കാരണം.
ഇപ്പോഴത്തെ നിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 82 രൂപയ്ക്ക് മുകളിലേക്ക് താഴും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വിലയില്‍ 350 ഡോളറോളം കുറവുണ്ടായി. ഇതിനു മുന്‍പ് ഇത്രയും വില കുറഞ്ഞത് 2012ലാണ്. സ്വര്‍ണത്തേക്കാള്‍ മികച്ച നിക്ഷേപമായി വന്‍കിട നിക്ഷേപകര്‍ ഡോളറിനെ കാണുന്നതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ജൂലൈ 26, 27 തീയതികളില്‍ പലിശനിരക്ക് ഉയര്‍ത്തും എന്നതും സ്വര്‍ണത്തിന് മുന്നിലെ വെല്ലുവിളിയാണ്. അതേസമയം കേരളത്തില്‍ കര്‍ക്കിടക മാസം ആരംഭിക്കാന്‍ ഇരിക്കുന്നത് സ്വര്‍ണ്ണ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് എത്തിച്ചിട്ടുണ്ട്.