തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന (Gold price) സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38720 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവായിരുന്നു ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4840 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപയുടെ വർധനവുണ്ടായിരുന്നു.
ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. ഡോളർ സൂചിക ഉയരുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില കുറയാനുള്ള ഏറ്റവും വലിയ കാരണം. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 4000 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്.
ഈ ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിക്കുകയായിരുന്നു.. ഇടവേളകളിൽ കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മാത്രമാണ് കൂടിയത്. ഏപ്രിൽ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്.
ഇന്ത്യയിൽ ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില
ഗ്രാം സ്വര്‍ണവില (ഇന്ന്) സ്വര്‍ണവില (ഇന്നലെ) വിലവ്യത്യാസം
1 ഗ്രാം ₹ 4,840 ₹ 4,855 ₹ -15
8 ഗ്രാം ₹ 38,720 ₹ 38,840 ₹ -120
10 ഗ്രാം ₹ 48,400 ₹ 48,550 ₹ -150
100 ഗ്രാം ₹ 4,84,000 ₹ 4,85,500 ₹ -1,500