BusinessKeralaNews

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണവില ഇടിഞ്ഞു; ഒറ്റയടിക്ക്‌ കുറ‍ഞ്ഞത് 2000 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി.

പവന് 2000 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വിലയെത്തി.ജൂലായ് ഒന്നിലെ പവന് 53,000 രൂപയായിരുന്നു മുമ്പ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്. ഇതിനൊപ്പം മൊബൈൽഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker