KeralaNews

മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ. ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് ഈ മാസം 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. എങ്കിലും പിന്നീട് വില കുറഞ്ഞു.

കൂടിയും കുറഞ്ഞും ഇപ്പോള്‍ ചാഞ്ചാടുകയാണ് സ്വര്‍ണ വില. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഇതായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 24-ാം തിയതി സ്വര്‍ണ വില പവന് 37,800 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒറ്റ മാസം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 1,680 രൂപയുടെ വര്‍ധനയാണ് ഫെബ്രുവരിയില്‍ ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker