Gold Price Today: സ്വർണവിലയിൽ വർധനവ്;വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും അന്തരാഷ്ട്ര വില ഉയര്ന്നതോടെ സംസ്ഥാനത്തും സ്വർണവില ഉയരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. ഇന്നലെ  120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ ഉയർന്നു.  ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. 5600 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4645 രൂപയാണ്. വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 79 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ


മെയ് 24 –  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,000 രൂപ
മെയ് 25 –  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,640 രൂപ
മെയ് 26 –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,520 രൂപ
മെയ് 27 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,440 രൂപ
മെയ് 28 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.   വിപണി വില 44,440 രൂപ
മെയ് 29 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.   വിപണി വില 44,440 രൂപ
മെയ് 30 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
മെയ് 31 –  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,680 രൂപ
ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News