സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 36,920 രൂപയില്‍ വില എത്തി.പിന്നീട് സ്വര്‍ണവില താഴുന്നതാണ് കണ്ടത്. ഏകദേശം 1200 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും കൂടിയത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളറിന്റെ വില ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില.കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു നവംബറില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News