Gold Rate Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്.   

പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4810 രൂപയാണ്.

വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരി 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ
ജനുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
ജനുവരി 3 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ
ജനുവരി 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News