കൊച്ചി: രണ്ടു ദിവസത്തെ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4710 രൂപയായിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വര്‍ധനവ് രേഖപ്പെടുത്തിയിരിന്നു. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നലത്തെ വില വര്‍ധന.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയാണു ആഭ്യന്തര വിപണിയിലെ റിക്കാര്‍ഡ് വില. അതേസമയം ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News