കൊച്ചി: സംസ്ഥാനത്തു സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയായി. കഴിഞ്ഞ ദിവസം റിക്കാര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തയിരുന്നു. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച ഒറ്റദിവസം കൊണ്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയും എത്തിയിരുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയും വര്‍ധിച്ചത് ആദ്യമായിട്ടായിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. പിന്നീടെ വെള്ളിയാഴ്ച മാത്രം ഇതിന്റെ ഇരട്ടിയോളമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് 4,680 രൂപയായി ഉയര്‍ന്നു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമോ എന്നാണ് നോക്കുന്നത്. ഈ മാസം 10ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു വരികയാണ്.
രാജ്യാന്തര വിപണിയില്‍ വില വിത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔണ്‍സിന് 1859 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം അത് 1823.28 ഡോളറായിരുന്നു വില. പലിശ നിരക്ക് ഉയര്‍ത്താനുള്ള യുഎസ് ഫെഡ് റിസര്‍വ് നയമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. യുഎസ് ട്രഷറി വരുമാനം ഉയരുന്നത് താല്‍ക്കാലികമായി സ്വര്‍ണത്തിന് തിരിച്ചടിയായേക്കാം.
ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് വില.
2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു.
യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷറി വരുമാനം ഉയര്‍ന്ന നിരക്കില്‍ എത്തിയതും കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില പെട്ടെന്ന് കുറയാന്‍ കാരണമായിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാല്‍ ഒമിക്രോണ്‍ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. താല്‍ക്കാലികമായി വില ഇടിഞ്ഞാലും വില ഉയര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.