25.5 C
Kottayam
Saturday, June 6, 2026

സ്വര്‍ണ വിലയില്‍ കുതിപ്പ്

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16മുതല്‍ താഴുകയായിരുന്നു.

എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു.യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ഫെബ്രുവരി ആദ്യ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളില്‍ പവന് രേഖപ്പെടുത്തിയ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വിത്യാസം വന്നിട്ടുണ്ട്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 1,895.48 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ – യുക്രൈന്‍ ആശങ്കകളില്‍ കുറഞ്ഞതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. അന്ന് ഇന്ത്യയില്‍ 500 രൂപയോളമാണ് ഇടിഞ്ഞത്. ഗോള്‍ഡ് ഔണ്‍സിന് 1,860 അമേരിക്കന്‍ ഡോളറിന് താഴേക്ക് കഴിഞ്ഞ ദിവസം എത്തിയിരുന്നു. വില കുറഞ്ഞതോടെ സ്വര്‍ണം വെള്ളിയുടെ വ്യാപാരവും വര്‍ദ്ധിച്ചിട്ടുണ്ട്.

- Advertisement -

2022 ജനുവരി ആദ്യം മുതല്‍ തന്നെ അസ്ഥിരമായിരുന്നു സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ദിവസമായി വര്‍ദ്ധനവ് തുടരുകയായിരുന്നു.

- Advertisement -

ഡിസംബര്‍ മൂന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,445 രൂപയും. ഇതായിരുന്നു ഡിസംബറിലെ കുറഞ്ഞ നിരക്ക്. ഡിസംബര്‍ 17 മുതല്‍ 20 വരെയുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. ഡിസംബറില്‍ സ്വര്‍ണ വിലയില്‍ പവന് 440 രൂപയുടെ വര്‍ധനയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week