Gold price:800 രൂപയുടെ റെക്കോഡ് ഇടിവ്,വിലയിടിച്ചത് അക്ഷയതൃതീയ മുന്നില്‍ക്കണ്ട്,സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ (Gold price) മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 37920 രൂപയാണ് വില (Gold price today). ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു. ആകെ 920 രൂപയുടെ ഇടിവാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4740 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ആദ്യം 15 രൂപ കുറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും 100 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3915 രൂപയാണ്. ഇന്നലെ ആദ്യം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്നലെ രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്. ഈ ആഴ്ചയില്‍ ഇതുവരെ സ്വര്‍ണവില കുത്തനെ ഇടിക്കുകയായിരുന്നു. ഈ ആഴ്ച ഇടവേളകളില്‍ കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടയ്ക്ക് നേരിയ വര്‍ധനവുണ്ടായി. ഏപ്രില്‍ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളില്‍ സ്വര്‍ണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രില്‍ 24 നും 25 നും മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം 26 ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1960 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സംഭവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News