Gold Rate Today: നവംബറിലെ ഏറ്റവും വലിയ വര്‍ദ്ധനവ്; കുതിച്ചുയർന്ന് സ്വര്‍ണവില

കൊച്ചി: വമ്പൻകുതിച്ചുചാട്ടം നടത്തി സ്വര്‍ണവില. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്

ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വര്‍ണവില 400 രൂപയോളമാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്.

ഒക്ടോബറില്‍ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. ഇസ്രായേല്‍ ഹമാസ് യുദ്ധം സ്വര്‍ണവിലയെ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തിച്ചു. എന്നാല്‍ അമേരിക്കൻ ഫെഡറല്‍ റിസര്‍വിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവില കുറച്ചു.

വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,200 രൂപ
നവംബര്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 45,280 രൂപ
നവംബര്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബര്‍ 5 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 45,200 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബര്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബര്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
നവംബര്‍ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
നവംബര്‍ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 44,800 രൂപ

നവംബര്‍ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
നവംബര്‍ 12 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,444 രൂപ
നവംബര്‍ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
നവംബര്‍ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 44,440 രൂപ
നവംബര്‍ 15 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 44,760 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News