കൊച്ചി: മൂന്നുദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസി എക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4ശതമാനം വര്‍ധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2 ശതമാനം കൂടി കിലോ ഗ്രാമിന് 70,229 രൂപയുമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News