27.4 C
Kottayam
Thursday, June 4, 2026

Gold Rate Today: സ്വർണവില വീണ്ടും മുകളിലേക്ക്

Must read

തിരുവനന്തപുരം: ഈ നവംബറിൽ ആദ്യമായി സ്വർണവില ഉയർന്നു. ഒന്നാം തിയതി മുതൽ കുറഞ്ഞ സ്വർണവില അഞ്ച് ദിവസങ്ങൾക്ക് ശേഷമാണു വർധിക്കുന്നത്. പവന് ഇന്ന് 80  രൂപ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,920 രൂപയാണ്.

 ഇന്നലെ 120 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800  രൂപയാണ്. സ്വർണവില കുറഞ്ഞത് വിവാഹ വിപണിക്ക് ആശ്വാസമായിരുന്നു. വില ഇനിയും കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഇന്ന് വില ഉയർന്നതോടെ ലഭിച്ചത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7365 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6070 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ് 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week