28.8 C
Kottayam
Thursday, June 4, 2026

Gold Rate Today:കുത്തനെ ഉയർന്ന് സ്വർണവില;ഒരു ദിവസംകൊണ്ട് ഉയർന്നത് 800 രൂപ

Must read

തിരുവനന്തപുരം: കുത്തനെ ഉയർന്ന് സ്വർണവില. ശനിയാഴ്ച മുതൽ ഇടിഞ്ഞ വില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്.  

കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 100 രൂപയാണ് ഉയർന്നത്. വിപണി വില 5765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ ഉയർന്നു. വില 4785 രൂപയുമാണ്

വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

- Advertisement -

ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 47,080 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46280 രൂപ

- Advertisement -

ഡിസംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,960 രൂപ
ഡിസംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ
ഡിസംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,720 രൂപ
ഡിസംബർ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,560 രൂപ
ഡിസംബർ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,400 രൂപ
ഡിസംബർ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,320 രൂപ
ഡിസംബർ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ ഉയർന്നു. വിപണി വില 46,120 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week