26 C
Kottayam
Saturday, June 6, 2026

Gold Rate Today : സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുകയാണ്. കഴിഞ്ഞയാഴ്ചയിൽ തന്നെ ട്രോയ് ഔൺസിൻ്റെ നിരക്ക് 2,000 ഡോളർ നിലവാരം മറികടന്നു. ഇന്നലെ ന്യൂയോർക്ക് കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ഒരു ടോയ് ഔൺസ് സ്വർണത്തിൽ ഒരു ശതമാനം വർധനയോടെ 2,028 ഡോളറിലാണ് വ്യാപാരം നടന്നത്. ആറ് മാസക്കാലയളവിലെ ഉയർന്ന നിരക്കുകളാണിത്.

അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് താഴുന്നതും ഡോളർ സൂചികയിൽ തിരുത്തൽ നേരിടുന്നതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ നിരക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങൾ. ഇതിൻ്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. രാജ്യാന്തര വിപണിയിലെ നീക്കത്തിൻ്റെ അതേ തോതിൽ ഇവിടെയും സ്വർണ നിരക്ക് ഉയരുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

വെള്ളിയുടെ നിരക്കിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയിൽ 0.70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 82.20 രൂപയായി ഉയർന്നു. സമാനമായി എട്ട് ഗ്രാം വെള്ളിയുടെ നിരക്ക് 657.60 രൂപയും 10 ഗ്രാം വെള്ളിക്ക് 822 രൂപയും 100 ഗ്രാം വെള്ളിയുടെ വിലനിലവാരം 8,220 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 82,200 രൂപയുമാണ് രേഖപ്പെടുത്തുന്നത്.

- Advertisement -

നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ
നവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ
നവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ

- Advertisement -


നവംബർ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 –  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 45,080 രൂപ
നവംബർ 7 –  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,000 രൂപ
നവംബർ 8 –  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 44,880 രൂപ
നവംബർ 9 –  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  കുറഞ്ഞു.  വിപണി വില 44,560 രൂപ


നവംബർ 10 –  ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു.  വിപണി വില 44,800 രൂപ
നവംബർ 11 –  ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ  കുറഞ്ഞു.  വിപണി വില 44,444 രൂപ
നവംബർ 12 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 –  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 44,360 രൂപ
നവംബർ 14 –  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു. വിപണി വില 44,440 രൂപ


നവംബർ 15 –  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 16 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,760 രൂപ
നവംബർ 17 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 19 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ

- Advertisement -


നവംബർ 20 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 21 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു. വിപണി വില 45,480 രൂപ
നവംബർ 22 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 24 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 25 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,680 രൂപ


നവംബർ 26 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,680 രൂപ
നവംബർ 27 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,880 രൂപ
നവംബർ 28 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,880 രൂപ
നവംബർ 28 – സ്വർണവില 600 രൂപ വർദ്ധിച്ചു വിപണി വില 46480 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week