Gold Price Today:സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 120 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയാണ് വില. ഒരു ഗ്രാമിന് 5160 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,160 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ 1830 ഡോളറിലാണ് വില. വില കുതിച്ചുയർന്നു.

ഫെബ്രുവരി രണ്ടിന് ഒരു പവൻ സ്വർണത്തിന് 42,880 രൂപയായിരുന്നു വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരി തുടക്കം മുതൽ സ്വർണ വിലയിൽ അനിശ്ചിതത്വം പ്രകടമായിരുന്നു. കൂടിയും കുറഞ്ഞും ചാഞ്ചാടിയ വില രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതിനാൽ പിന്നീട് കൂപ്പുകുത്തി. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും, ഡോളറിൻെറ വിനിമയ മൂല്യവുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഫെബ്രുവരിയിൽ പവന് 1040 രൂപ കുറഞ്ഞിരുന്നു.

ജനുവരിയിലും ഡിസംബറിലും സ്വ‍ർണ വില ഉയർന്നിരുന്നു. ജനുവരിയിൽ പവന് പവന് 1,520 രൂപയാണ് വർധിച്ചത്. ഡിസംബറിലും വില വര്‍ധിച്ചിരുന്നു. ജനുവരി രണ്ടിന് 40,360 രൂപയായിരുന്നു സ്വർണ വില. ഇതാണ് ജനുവരിയിലെ കുറഞ്ഞ നിരക്ക്. ജനുവരി 26ന് 42,480 രൂപയായി മാറിയിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കൂടിയ നിരക്ക്. നവംബറിലും സ്വർണ വില ഉയ‍ർന്നിരുന്നു. ഡിസംബർ അവസാനത്തോടെ പവന് 40,480 രൂപയായിരുന്നു വില. ഇത് ഡിസംബറിലെ ഏറ്റവും ഉയ‍ർന്ന നിരക്കാണ്.

വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 70.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 561.60 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 70,200 രൂപയാണ് വില.

ഫെബ്രുവരി 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 16 –  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 17 –  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 18 –  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 19 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 20 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ

ഫെബ്രുവരി 21 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 24 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ
ഫെബ്രുവരി 27- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,080 രൂപ
ഫെബ്രുവരി 28- ഒരു പവൻ സ്വർണത്തിന് 80  രൂപ കൂടി. വിപണി വില 41160 രൂപ


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News