28.4 C
Kottayam
Saturday, June 6, 2026

Gold Rate Today: 40,000 കടന്ന് സ്വർണവില; ഒൻപത് മാസത്തെ ഉയർന്ന നിരക്ക്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്നത്തെ വില  5030  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ഇന്നത്തെ വിപണി വില 4155 രൂപയാണ്. 

അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്.

ഒൻപത് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും ഉയർന്നത്. 2022 മാർച്ച് 9 ന് രാവിലെ സ്വർണ വില ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 2046  ഡോളറായിരുന്നു അന്നത്തെ വില. രൂപയുടെ വിനിമയ നിരക്ക് 76.10 ലുമായിരുന്നു.

- Advertisement -

കഴിഞ്ഞ എട്ട് മാസത്തിനിടെ  250 ഡോളറിനടുത്ത് അന്താരാഷ്ട്ര വില കുറഞ്ഞപ്പോൾ രൂപയുടെ മൂല്യം ഇടിഞ്ഞ്  83 രൂപയിലെത്തിയത് രാജ്യത്ത് വില വർദ്ധനവിന് കാരണമായി. കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും  കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി  സ്വർണ വില  5000 രൂപയ്ക്ക് മുകളിലായിരുന്നു. പുതുവർഷത്തിൽ സ്വർണ വിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് വിപണിയിലെ സൂചന. 

- Advertisement -

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 74 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ  
ഡിസംബർ 2 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 39,400 രൂപ  
ഡിസംബർ 3 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,560 രൂപ
ഡിസംബർ 5 –  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,680 രൂപ
ഡിസംബർ 6 –  ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 39,440 രൂപ
ഡിസംബർ 7 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 39,600 രൂപ

- Advertisement -

ഡിസംബർ 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,600 രൂപ 
ഡിസംബർ 9 –  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,800 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 39,920 രൂപ
ഡിസംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,920 രൂപ 
ഡിസംബർ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 39,840 രൂപ
ഡിസംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 39,840 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week