Gold Rate Today: കുതിച്ചുയർന്ന് സ്വർണവില, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 680 രൂപ!

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.  ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ  280 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Today’s Gold Rate) 37,880 രൂപയാണ്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. ഇന്നത്തെ  വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വിലയും ഉയർന്നു, 45 രൂപയാണ് ഉയർന്നത്. ഇന്നലെ 30 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3920 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ  വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില നാല് രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം
സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 20  – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില –    36760  രൂപ
സെപ്റ്റംബർ 21  – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.      വിപണി വില –    36640  രൂപ
സെപ്റ്റംബർ 22  – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില –  36800  രൂപ
സെപ്റ്റംബർ 23  – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില –  37200  രൂപ
സെപ്റ്റംബർ 24  –  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു                 വിപണി വില –  36800 രൂപ
സെപ്റ്റംബർ 25  – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില –   36800 രൂപ
സെപ്റ്റംബർ 26  – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില –  36960  രൂപ
സെപ്റ്റംബർ 27  –  ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു   വിപണി വില –  36640  രൂപ

സെപ്റ്റംബർ 28  –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില –   36640 രൂപ
സെപ്റ്റംബർ 29  – – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു.         വിപണി വില –  37120  രൂപ
സെപ്റ്റംബർ 30  – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില – 37320 രൂപ
ഒക്ടോബർ 01    – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില – 37200 രൂപ
ഒക്ടോബർ 02    – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില – 37200 രൂപ
ഒക്ടോബർ 03    – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില – 37480 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News