26 C
Kottayam
Friday, May 17, 2024

Gold price today: സ്വർണ്ണവിലയില്‍ വര്‍ധനവ്

Must read

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണ്ണവിലയില്‍ വര്‍ധനവ്. ഒരു പവന് ഇന്ന് വില 38000 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് ഇന്ന് 4750 രൂപയാണ് വില. ഈ മാസത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 37,720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു പവന് 280 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്ന് 35 രൂപ ഉയർന്നു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. ഇന്ന് 30 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3925 രൂപയാണ്.

ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ സ്ഥിരതയുണ്ടായിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു. ഇതിനു ശേഷം പത്തു ദിവസത്തിനുള്ളിൽ ഒരു പവന് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് വർധിച്ചത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില –    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില –    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില –    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –    37,760  രൂപ

ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില –    37,880  രൂപ\
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില –    37,880  രൂപ

യുഎസ് ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റ് വർധിച്ചതിനു പിന്നാലെയാണ് സ്വർണ്ണവിലയിൽ കയറ്റമുണ്ടായതെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

ആഗോളതലത്തിൽ ഇന്ധനവില ഏതാനും ദിവസങ്ങളായി വർധിച്ചു നിൽക്കുകയാണ്. അടുത്തിടെ യൂറോപ്യൻ ബാങ്കുകളും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ പലിശ നിരക്കുകളിൽ വർധന വരുത്തിയിരുന്നു. ഇന്ത്യൻ വിപണികൾ കുതിപ്പിനു ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിൽ ഓഹരി വിപണികൾ പല ദിവസങ്ങളിലും അസ്ഥിരമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതെല്ലാം സ്വർണ്ണത്തിലേക്കു തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.

ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ ഇടിവ്. സ്വർണം ഔൺസിന് 1764 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. 11.22 ഡോളറിന്റെ വർധനയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 508 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 630 രൂപയും, ഒരു കിലോഗ്രാമിന് 63,000 രൂപയുമാണ് ഇന്നത്തെ വെള്ളി വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week