തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നുൾപ്പടെ നാല് ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്.
പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2- ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,120 രൂപ
ഓഗസ്റ്റ് 6- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 7- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,120 രൂപ
ഓഗസ്റ്റ് 8- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ഓഗസ്റ്റ് 9 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഓഗസ്റ്റ് 11 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43,640 രൂപ