24.9 C
Kottayam
Saturday, June 6, 2026

Gold Rate Today: സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു.  ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ കുറവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ ഉയർന്നിരിക്കുന്നു.  ഇന്നത്തെ വിപണി വില 5210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 5  രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4310 രൂപയാണ്. 

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്.  അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

- Advertisement -

സ്വർണം വിൽക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ഇത്. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലാണ് സ്വർണ വില. എന്നാൽ സ്വർണം വിൽക്കുന്നതിന് മുൻപ് ചിലകാര്യങ്ങൾ ഓർത്തുവെക്കേണ്ടതുണ്ട്. നിക്ഷേപമായി സ്വർണത്തെ കാണുന്നവരാണ് ഇന്ന് കൂടുതലും അത്തരക്കാർ സ്വർണം വിൽക്കുന്ന സമയത്ത് ലഭിക്കുന്ന തുകയെ കുറിച്ച് ബോധവാന്മാരായിരിക്കണം. വാങ്ങുന്ന വിലയാണോ സ്വർണം വിൽക്കുമ്പോൾ ലഭിക്കുക? തീർച്ചയായും അല്ല. അങ്ങനെ ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കാരണം ജ്വല്ലറികളിൽ സ്വർണം വിൽക്കുമ്പോൾ പല ജ്വല്ലറികൾക്കും പല ഡിമാന്റുകളുണ്ട്. ഉദാഹരണമായി ചില ജ്വല്ലറികളിൽ സ്വർണം വിൽക്കുമ്പോൾ പണം തിരിച്ച് തരില്ല പകരം ആ ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങണം. ചില ജ്വല്ലറികൾ പകുതി പണമായും പകുതി തുക ചെക്ക് ആയും നൽകും. മറ്റു ചിലരാകട്ടെ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ കുറച്ചാണ് വില നൽകുക. 
 

- Advertisement -

2023 ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഫെബ്രുവരി 1 –  ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 – ഒരു പവൻ സ്വർണത്തിന് 480  രൂപ ഉയർന്നു. വിപണി വില 42,880 രൂപ 
ഫെബ്രുവരി 3 – ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ 
ഫെബ്രുവരി 4 – ഒരു പവൻ സ്വർണത്തിന് 560  രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 

- Advertisement -


ഫെബ്രുവരി 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 6 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ 
ഫെബ്രുവരി 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ 
ഫെബ്രുവരി 9 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ 
ഫെബ്രുവരി 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ 


ഫെബ്രുവരി 11 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 
ഫെബ്രുവരി 13 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ 
ഫെബ്രുവരി 16 –  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ 


ഫെബ്രുവരി 17 –  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ 
ഫെബ്രുവരി 18 –  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ 
ഫെബ്രുവരി 19 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ 
ഫെബ്രുവരി 20 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week